തിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാതെ രാത്രികാലങ്ങളിൽ ഒരു മണിക്കൂറും അതിലധികവും വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ വലിയതോതിൽ ബാധിക്കുന്നു. ഒടുവിലിതാ പ്രഖ്യാപിക്കാത്ത പവർക്കട്ട് കാരണം ഓക്സിജൻ കോൺസൻട്രേറ്റർ നിശ്ചലമാവുകയും, ശ്വാസമെടുക്കാൻ കഴിയാതെ കിടപ്പുരാേഗി മരണപ്പെടുകയും ചെയ്ത ദാരുണ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.
പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം.കൃഷ്ണനാണ് (71) മരിച്ചത്. ......
സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ആഭ്യന്തര കലഹം ഭരണത്തെത്തന്നെ ബാധിക്കുന്ന രീതിയിലേക്ക് വളരുകയാണ്. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുള്ള തർക്കം കോൺഗ്രസിനുള്ളിൽ വലിയ ആഭ്യന്തര കലാപമായി മാറുന്നു. ......
ന്യൂഡൽഹി: അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, ഇന്റേണുകൾ എന്നിവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ( കോടതി നടപടികൾ എഡിറ്റ് ചെയ്ത് റീൽസുകളായും ഷോർട്ട് വീഡിയോകളായും പ്രചരിപ്പിക്കുന്നതിനും, ഓൺലൈൻ വഴി കക്ഷികളെ ആകർഷിക്കാൻ ശ്രമിക്കുന്നതിനും എതിരെ കൗൺസിൽ ശക്തമായ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് 37 പേജുള്ള സമഗ്രമായ സർക്കുലറാണ് ബി.സി.ഐ പുറത്തിറക്കിയത്.
നിയമപരമായ അറിവുകൾ പങ്കുവെക്കുന്നതിനും അക്കാദമിക ചർച്ചകൾക്കും സോഷ്യൽ മീഡിയ ഉപയോഗിക്കാമെങ്കിലും, അത് കോടതികളുടെ അന്തസ്സിനെയോ പ്രൊഫഷണൽ ധാർമ്മികതയെയോ ബാധിക്കരുതെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.
പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്:
കോടതി മുറികളിലെ റീൽസ് വിലക്ക്: കോടതി മുറികൾ, കോറിഡോറുകൾ, ബാർ റൂമുകൾ, ചേമ്പറുകൾ എന്നിവയ്ക്കുള്ളിൽ വെച്ച് പ്രൊമോഷണൽ റീൽസുകളോ ചിത്രങ്ങളോ എടുക്കാൻ പാടില്ല. ......
ന്യൂഡൽഹി: കൊലക്കേസ് പ്രതിയെ വിചാരണ പൂർത്തിയാക്കാതെ ഒൻപത് വർഷത്തിലേറെയായി തടവിൽ പാർപ്പിച്ച സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി, ഇത്തരം നീണ്ട കാലതാമസം "കോടതിയുടെ നീതിബോധത്തെ ഞെട്ടിക്കുന്നതാണെന്ന്" (Shocks Judicial Conscience) നിരീക്ഷിച്ചു. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാരസമരം തുടരുകയായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് പ്രതിഷേധവേദിയിൽ നിന്ന് മാറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് വിവരം.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിൽ ആരോപിക്കപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വാങ്ചുക്ക് നിരാഹാരസമരം ആരംഭിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: രാജ്യത്തെ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതായി പുതിയ റിപ്പോർട്ട്. ശരാശരി കുടുംബവരുമാനത്തിലും ചെലവിടൽ ശേഷിയിലും തിരുവനന്തപുരം മെട്രോ നഗരങ്ങളെ പോലും പിന്നിലാക്കിയപ്പോൾ, അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വേഗത്തിൽ വളരുന്ന നഗരമായി കണ്ണൂർ ശ്രദ്ധ നേടുകയാണ്. ......
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 10 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഈ വർഷത്തെ ബംബറിന്റെ പ്രധാന ആകർഷണം. ......
ടെഹ്റാൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ഏഴാം ദിവസവും തുടരുന്നു. തെക്കൻ ഇറാനിലെ വിവിധ മേഖലകളിൽ യുഎസ് വീണ്ടും വ്യോമാക്രമണം നടത്തിയതായി യു.എസ്.......